Quantcast

പണമിടപാട് സ്ഥാപനം നിക്ഷേപകരില്‍ നിന്ന് നൂറു കോടിയോളം രൂപ തട്ടിയെന്ന് പരാതി

തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയത്

MediaOne Logo

Web Desk

  • Published:

    8 March 2022 1:44 AM GMT

പണമിടപാട് സ്ഥാപനം നിക്ഷേപകരില്‍ നിന്ന് നൂറു കോടിയോളം രൂപ തട്ടിയെന്ന് പരാതി
X

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും വസ്തുവകകളും വാഗ്ദാനം ചെയ്ത് പണമിടപാട് സ്ഥാപനം നൂറു കോടിയോളം രൂപ തട്ടിയതായി പരാതി. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയത്.

2012ലാണ് കൊല്ലം വടയാറ്റുകോട്ട റോഡിൽ ഹിന്ദുസ്ഥാൻ അഗ്രി ഇന്ത്യാ ലിമിറ്റഡ് എന്ന പേരിൽ തിരുനെൽവേലി ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്‍റെ ഉടമകളായ തിരുനെൽവേലി സ്വദേശി രാമസുദർശൻ, ഭാര്യ ലത, രാമസുദർശന്‍റെ മാതാവ് ഇസക്കിഅമ്മാൾ എന്നിവർ കൊല്ലം ഓഫീസിൽ പലതവണ നേരിട്ടെത്തി നിക്ഷേപകരെ ക്യാൻവാസ് ചെയ്തു. വിശ്വാസം ആർജിക്കാൻ തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി 200 കോടിയോളം രൂപയുടെ ആസ്തിയുള്ളതായും തെറ്റിദ്ധരിപ്പിച്ചു. നിക്ഷേപകർക്ക് ആകർഷകമായ പലിശയും ഉറപ്പുനൽകി. ഇതോടെ പതിനായിരങ്ങൾ മുതൽ കോടികൾ വരെ ആളുകൾ നിക്ഷേപിച്ചു. പിന്നീട് ഹെയിൽ നിധി ലിമിറ്റഡ് എന്ന് പേര് മാറ്റിയായിരുന്നു തട്ടിപ്പ്.

ആറ്റിങ്ങലും കൊല്ലവും കേന്ദ്രീകരിച്ച് ആരംഭിച്ച സ്ഥാപനങ്ങൾ വഴിയാണ് പണം തട്ടിയത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നിരവധി പേർ തട്ടിപ്പിനിരയായി. സ്ഥാപന ഉടമകളും പ്രധാന ജീവനക്കാരുമടക്കം 11 പേർക്കെതിരെ അൻപതോളം നിക്ഷേപകർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.

TAGS :

Next Story