Quantcast

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലെ ഇടപെടൽ ; പൊലീസുകാർക്കെതിരെ നടപടി ശക്തമാക്കും

ബസ് ഡ്രൈവർമാരുടെ മയക്കുമരുന്ന് ഉപയോഗംകണ്ടെത്താൻ ബസ് സ്റ്റാൻഡുകളിൽ പ്രത്യേക പരിശോധന നടത്താനും ഡി ജി പി നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2023-02-21 13:42:30.0

Published:

21 Feb 2023 1:40 PM GMT

Crime Branch Inspector, kasarkod
X

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം . റാങ്ക് വ്യത്യാസം ഇല്ലാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഡിജിപി നിർദേശിച്ചു. ബസ് ഡ്രൈവർമാരുടെ മയക്കുമരുന്ന് ഉപയോഗംകണ്ടെത്താൻ ബസ് സ്റ്റാൻഡുകളിൽ പ്രത്യേക പരിശോധന നടത്താനും ഡി ജി പി നിർദേശം നൽകി.

ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള കിറ്റ് വഴിയാകും പരിശോധന. കുറ്റക്കാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യും. നിയമോപദേശം തേടിയാകണം നടപടി എന്നും ഡിജിപി പറഞ്ഞു. ജനങ്ങളോട് മോശമായി പെരുമാറുന്നത് അനുവദിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു.

TAGS :

Next Story