Quantcast

ഐപിഎസ്‌ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; കെഎസ്ഇബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ്‍ വിപിയെയാണ് സസ്പെന്‍ഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 Jun 2024 5:09 AM GMT

ips officer_fraud
X

തിരുവനന്തപുരം: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കെഎസ്ഇബി ചീഫ് ഓഫീസിലെ പ്യൂണിന് സസ്പെന്‍ഷന്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ്‍ വിപിയെയാണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കിയതിനടക്കം ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.

കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിനീത് കൃഷ്ണന്റെ തട്ടിപ്പുകള്‍ പുറത്തായത്. കെഎസ്ഇബിയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകള്‍. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കാനായി ഇയാള്‍ നിരവധി വ്യാജ സര്‍ക്കാര്‍ രേഖകള്‍ നിര്‍മിക്കുകയും ചെയ്തു.

കേരള, തമിഴ്നാട്‍, ബീഹാര്‍ സര്‍ക്കാരുകള്‍ എന്നിവര്‍ നല്‍കിയ അനുമോദന പത്രങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ പോസ്റ്റിങ് ഓര്‍ഡര്‍ എന്നിവടക്കം വ്യാജമായി നിര്‍മിച്ചു. കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയത്. വിനീതിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. തട്ടിപ്പിലൂടെ സാന്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നേ മനസ്സിലാക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തത്.

TAGS :

Next Story