Quantcast

ഇഖ്റ ആശുപത്രിയും ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും ഗവേഷണത്തിന് കരാര്‍ ഒപ്പിട്ടു

ഇരുസ്ഥാപനങ്ങളും ശാസ്ത്രസാങ്കേതിക പരിശീലനം, ഗവേഷണപഠനം, സംയുക്ത ഗവേഷണപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കൈകോര്‍ക്കും

MediaOne Logo

Web Desk

  • Published:

    30 Aug 2024 5:35 AM GMT

IQRAA and ICAR have signed an MoU for research collaborations
X

കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റും (ഐ.സി.ആര്‍.ഡി) കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍ - ഐ.ഐ.എസ്.ആര്‍) ഗവേഷണത്തിനായി കരാര്‍ ഒപ്പിട്ടു. ഇരുസ്ഥാപനങ്ങളും ശാസ്ത്രസാങ്കേതിക പരിശീലനം, ഗവേഷണപഠനം, സംയുക്ത ഗവേഷണപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കൈകോര്‍ക്കും.

കരാര്‍പ്രകാരം ഗവേഷണ വിദ്യാര്‍ഥികളുടെ കൈമാറ്റം, പബ്ലിക്കേഷനുകളുടെയും പേറ്റന്‍റുകളുടെയും കൈമാറ്റം, ഏകീകൃത ഗവേഷണം, ഇരു സ്ഥാപനങ്ങള്‍ക്കും താത്പര്യമുള്ള മേഖലയിലെ ശാസ്ത്രസാങ്കേതിക വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ ബൃഹത്തായ സഹകരണമാണ് നിലവില്‍ വരുന്നത്.

ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍, ഐ.ഐ.എസ്.ആര്‍ ഡയറക്ടര്‍ ഡോ. ആര്‍. ദിനേശ് എന്നിവര്‍ ഗവേഷണ കരാര്‍ ഒപ്പിട്ടു. ഐ.സി.ആര്‍.ഡി ചെയര്‍മാന്‍ ഡോ. ഫിറോസ് അസീസ്, ഐ.ഐ.എസ്.ആര്‍ തലവന്‍ ഡോ. എ.ഐ. ഭട്ട്, ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍., ഐ.സി.എ.ആര്‍ - ഐ.ഐ.എസ്.ആര്‍ സീനിയര്‍ സ്‌കെയില്‍ സയന്‍റിസ്റ്റ് മണിമാരന്‍, ഐ.സി.ആര്‍.ഡി ഹെഡ് ഡോ. വാജിദ്, ഐ.സി.ആര്‍.ഡി. പി.എച്ച്.ഡി കോര്‍ഡിനേറ്റര്‍ ഡോ. ജാവേദ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story