Quantcast

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട്

നിർമാണ കമ്പനി നൽകിയ പരാതിയിൽ ഉപ കരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-10-18 07:00:15.0

Published:

18 Oct 2023 3:34 AM GMT

kochi water metro
X

കൊച്ചി വാട്ടര്‍ മെട്രോ

കൊച്ചി: വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിലും ക്രമക്കേട്. നാലിടങ്ങളിലെ ടെർമിനലുകളുടെ റാഫ്റ്റുകളിലുള്ള വളവ് ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് നിർമാണം നടത്തിയതിനാലാണെന്ന് കണ്ടെത്തി. നിർമാണ കമ്പനിയുടെ പരാതിയിൽ ഉപകരാർ ലഭിച്ച പഞ്ചാബിലെ ആർ കെ മെഷീൻ ടൂൾസ് ലിമിറ്റഡിനെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസ് എടുത്തു.

രണ്ടുകോടി 50 ലക്ഷത്തി ഇരുപത്തായിരം രൂപയ്ക്കാണ് വാട്ടർ മെട്രോയുടെ ടെർമിനുകളുടെ നിർമാണത്തിന് കൊച്ചിയിൽ പ്രവർത്തിക്കുന്ന മേരി മാതാ ഇൻഫ്രാസ്സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കരാർ ഏറ്റെടുക്കുന്നത്. പിന്നാലെ നിർമ്മാണ കമ്പനി പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ കെ മെഷീൻ ടൂൾസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഉപകരാർ നൽകുന്നു. സ്റ്റീൽ വിതരണത്തിനും ബന്ധപ്പെട്ട പണികൾക്കുമായാണ് കഴിഞ്ഞ ഏപ്രിലിൽ ഉപകരാർ നൽകിയത്. ഒരുകോടി 24 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഉപകരാർ ലഭിച്ച കമ്പനി പണികൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടന്നതെന്ന നിർമ്മാണ കമ്പനിയുടെ പരാതി. ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിചതോടെ ടെർമിനലുകളുടെ റാഫ്റ്റുകളിൽ വളവുകൾ കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. ഫോർട്ട് കൊച്ചി, വൈപ്പിൻ, മട്ടാഞ്ചേരി, ബോൾഗാട്ടി എന്നിവിടങ്ങളിലെ ടെർമിനലുകളുടെ റാഫ്ടുകളിലാണ് വളവ് കണ്ടെത്തിയത്.

കൈപ്പറ്റിയ കരാർ തുകയിൽ മൂന്നുലക്ഷം രൂപ കൈവശമിരിക്കെ 11 ലക്ഷം ഉപകരാർ ലഭിച്ച കമ്പനി അധികമായി ചോദിച്ചുവെന്നും നിർമ്മാണ കമ്പനി ആരോപിക്കുന്നുണ്ട്. പരാതിയിൽ വഞ്ചന കുറ്റം ചുമത്തിയാണ് ആർ കെ മെഷീൻ ടൂൾസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസ് എടുത്തത്.


കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നത്. സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര്‍ മെട്രോ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 26നാണ് വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 12 ബോട്ടുകള്‍ മാത്രമാണ് വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വ്വീസ്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസ് ആണ് അടുത്തതായി ആരംഭിക്കുക.



TAGS :

Next Story