Quantcast

കുപ്പത്തൊട്ടിയിലും കയ്യിട്ടുവാരൽ; സംസ്ഥാനത്ത് ബയോ ബിൻ വാങ്ങുന്നതിൽ വൻ ക്രമക്കേട്

കമ്പനികളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ ബയോബിൻ വാങ്ങുന്നത് തോന്നിയ വിലക്ക്. രേഖകൾ മീഡിയവണിന്

MediaOne Logo

മുഹമ്മദ് റാഫി കരീം

  • Updated:

    2023-05-24 12:23:17.0

Published:

22 May 2023 2:33 AM GMT

Irregularity in purchase of bio bin by local bodies,MediaOne Exclusive,കുപ്പത്തൊട്ടിയിലും കയ്യിട്ടുവാരൽ; സംസ്ഥാനത്ത് ബയോ ബിൻ വാങ്ങുന്നതിൽ വൻ ക്രമക്കേട്,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം
X

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ ബയോ ബിൻ വാങ്ങുന്നതിൽ ക്രമക്കേട്. ശുചിത്വ മിഷൻ അംഗീകരിച്ച കമ്പനികളിൽ പലതും ഉയർന്ന വിലക്കാണ് ബയോ ബിൻ വിൽക്കുന്നത് . ഒരു ജില്ലയിലെ പല നഗരസഭകളിലും പല വിലയിലാണ് വിൽപന.

വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും ജൈവമാലിന്യം സംസ്‌കരിക്കാനായി ഉപയോഗിക്കുന്ന ശാസ്ത്രീയ ഘടനയുള്ള മൂന്ന് പ്ലാസ്റ്റിക് ബക്കറ്റുകൾ ചേർന്നതാണ് ബയോ ബിൻ.തദ്ദേശ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങി നാമമാത്ര വിലക്കാണ് ബയോ ബിന്നുകൾ വിതരണം ചെയ്യുന്നത്.ടെൻഡറുകൾ വഴി ആയിരം രൂപ മുതൽ ബയോ ബിന്നുകൾ ലഭിക്കുമെങ്കിലും 1800 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി മുടക്കുകയാണ്.

ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനികളിൽ നിന്നും ടെണ്ടറില്ലാതെ ബയോ ബിന്നുകൾ വാങ്ങാൻ തദ്ദേശവകുപ്പിന്റെ അനുമതിയുണ്ട് എന്നതാണ് മറുപടി.ഒരു തദ്ദേശസ്ഥാപനം തന്നെ വർഷത്തിൽ പതിനായിരം ബയോ ബിന്നുകൾ വരെ വാങ്ങുന്നതിനാൽ ഇടപാടുകൾ കോടികളുടേതാണ്. ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനിയാണെങ്കിൽ വില പ്രശ്‌നമല്ലെന്ന് വന്നതോടെ ക്രമക്കേടിന് അവസരവുമായി.

ടെണ്ടർ നടപടികളിലാതെ ശുചിത്വ മിഷൻ നിശ്ചിയിച്ച വില ഈടാക്കമെന്നതിനാൽ വിലയും വിഷയമല്ല.അർദ്ധ സർക്കാർ സ്ഥാപനമായ ഞഅകഉഇഛ ഒരു ബയോ ബിന്നിന് 1095 രൂപ വിലയിടുമ്പോൾ ഐ.ആർ.ടി.സി എന്ന സ്ഥാപനംടെൻഡർ ഇല്ലാതെ 1800 രൂപക്ക് കരാർ എടുക്കുന്നു. തൊട്ടടുത്തുള്ള രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിലക്ക് ബയോ ബിൻ വിൽക്കുന്ന വിചിത്ര സ്ഥിതിവിശേഷവുമുണ്ട്.

തൃക്കാക്കര നഗരസഭയിൽ 1800 രൂപ നിരക്കിലാണ് ഐ.ആർ.ടി.സി കമ്പനി ബയോ ബിൻ നൽകിയത്.ഏലൂർ നഗരസഭയിൽ ഇത് 1900 രൂപയാണ് .ശുചിത്വ മിഷൻ വഴിയുള്ള ബയോ ബിൻ വിതരണത്തിലെ ക്രമക്കേട് ഇത് കൊണ്ട് അവസാനിക്കുന്നതല്ല.ബയോ ബിൻ വിതരണത്തിലെ വന്പൻ അഴിമതിക്ക് കളം ഒരുക്കിയത് ശുചിത്വമിഷനിലെ ഉദ്യോഗസ്ഥ ഭരണമാണ്.


TAGS :

Next Story