Quantcast

സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    12 July 2024 1:21 AM GMT

Munnar Service Co-operative Bank
X

ഇടുക്കി: സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.

മൂന്നാർ സർവീസ് സഹകരണ ബാങ്കിന് 97% ഓഹരിയുള്ള മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും മതിയായ ഈടില്ലാതെ ബാങ്ക് കമ്പനിക്ക് 12 കോടി 25 ലക്ഷം രൂപ ഓവർഡ്രാഫ്റ്റായി അനുവദിച്ചെന്നുമാണ് കണ്ടെത്തൽ. ബാങ്കിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ റിസോർട്ട് ക്രമവിരുദ്ധമായി കമ്പനിക്ക് കൈമാറിയെന്നും ഇതിന് രജിസ്ട്രാറുടെ അനുമതിയില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ലാഭം നൽകണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താത്തതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. റിസോർട്ട് വാങ്ങിയതിലും വിവിധ പദ്ധതികൾ നടപ്പാക്കിയതിലും വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി.

സഹകരണ നിയമ ഭേദഗതി പ്രകാരം കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് ബാങ്കിന്‍റെ വിശദീകരണം. കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പിനെ ബോധ്യപ്പെടുത്തിയെന്നും ബാങ്കിനെ കുറിച്ചുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി അറിയിച്ചു.



TAGS :

Next Story