Quantcast

അക്രഡിറ്റേഷൻ ദുരുപയോഗിച്ച് ഐആർടിസി-പിഐയു നേടിയത് 100 കോടി രൂപയുടെ കരാർ; രേഖകൾ പുറത്ത്

ഐആർടിസി ഡയറക്ടർ പരിഷത്തിന് കത്ത് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്

MediaOne Logo

മുഹമ്മദ് റാഫി കരീം

  • Updated:

    2023-06-05 04:11:36.0

Published:

5 Jun 2023 3:27 AM GMT

അക്രഡിറ്റേഷൻ ദുരുപയോഗിച്ച് ഐആർടിസി-പിഐയു നേടിയത് 100 കോടി രൂപയുടെ കരാർ; രേഖകൾ പുറത്ത്
X

തിരുവനന്തപുരം: മാലിന്യ സംസ്‌കാരണത്തിനായി സർക്കാർ നൽകുന്ന അക്രഡിറ്റേഷൻ ദുരുപയോഗിച്ച് ഐആർടിസി-പിഐയു ( IRTC-PIU) 100 കോടിയുടെ കരാറുകൾ നേടിയെന്ന് രേഖകൾ. അക്രഡിറ്റേഷൻ ദുരുപയോഗിച്ച് ഐആർടിസി-പിഐയു തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിച്ചുവെന്ന് കാട്ടി ഐആർടിസി ഡയറക്ടർ പരിഷത്തിന് കത്ത് അയച്ചു.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് കരാർ ലഭിക്കാൻ സർക്കാർ നൽകിയ അക്രഡിറ്റേഷൻ ദുരുപയോഗിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കമ്പനി കോടികളുടെ വരുമാനം നേടിയെന്നാണ് കത്തിൽ പറയുന്നത്. കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ഐആർടിസി-പിഐയു എന്ന പരിഷത്ത് സ്ഥാപനം 5 വർഷം കൊണ്ട് 100 കോടിയുടെ കരാറുകൾ നേടി. നിയമവിരുദ്ധമായി നേടിയ കരാറുകൾ നടപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചു. നിയമങ്ങളോ, നടപടികളോ പാലിക്കാതായാണ് ഐആർടിസി-പിഐയുവിന്റെ പ്രവർത്തനമെന്നും എആർടിസിഡയറക്ടർ പരിഷത്തിന് അയച്ച കത്തിൽ പറയുന്നു.ഐആർടിസി-പിഐയു നിയമവിരുദ്ധമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളിലൂടെ വലിയ നികുതി വെട്ടിപ്പാണ് നടക്കുന്നത്. കരാറുകൾ എൻഫോഴ്‌സ്‌മെന്റോ,വിജിലൻസോ പരിശോധിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കത്തിലുണ്ട്.

നിയമവിരുദ്ധമായ കരാറുകൾ ഇനിയും തുടർന്നാൽ സർക്കാർ അക്രഡിറ്റേഷൻ നഷ്ടമാകും എന്ന മുന്നറിയിപ്പും നൽകുന്നു. 2022 ജൂലൈയിലാണ് എആർടിസി ഡയറക്ടറായ ഡോ.സുന്ദരേശൻ പിള്ള പരിഷത്തിന് കത്ത് അയച്ചിരിക്കുന്നത്. പരിഷത്തിന്റെ സ്ഥാപനത്തിൽ നടക്കുന്ന ക്രമക്കേടുകൾ അധികാരപ്പെട്ടവരുടെ അറിവോടയായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്. ക്രമക്കേടുകളെ കുറിച്ച് അറിഞ്ഞിട്ടും അറിയിച്ചിട്ടും പരിഷത്ത് മൗനം പാലിച്ചത് ആർക്കുവേണ്ടി എന്ന ചോദ്യവും ഉയരുന്നുണ്ട്.


TAGS :

Next Story