Quantcast

പാലക്കാട് ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ലഭിച്ചത് ഐ.എസ് പോസ്റ്ററുകളല്ലെന്ന് പൊലീസ്

സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ഐസ്.എസ് ലഘുലേഖകൾ ലഭിച്ചു എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Sep 2021 7:21 PM GMT

പാലക്കാട് ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ലഭിച്ചത് ഐ.എസ് പോസ്റ്ററുകളല്ലെന്ന് പൊലീസ്
X

പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ലഭിച്ചത് ഐ.എസ് പോസ്റ്ററുകളല്ലെന്ന് ജില്ലാ പൊലീസ് മേധാവി. ഐ.എസ് വിരുദ്ധ പോസ്റ്ററുകളാണ് ഐ.എസ് അനുകൂല പോസ്റ്റർ എന്ന പേരിൽ പ്രചരിപ്പിച്ചത്. കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിൽ പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ഐസ്.എസ് ലഘുലേഖകൾ ലഭിച്ചു എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വിസ്ഡം ഗ്രൂപ്പിന്റെ 2017ലെ ഐ.എസ് വിരുദ്ധ ക്യാമ്പയിന്റെ പോസ്റ്ററുകളാണ് ഐ എസ് പോസ്റ്ററുകൾ എന്ന പേരിൽ പ്രചരിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപെട്ട നോട്ടീസും ലഭിച്ചിരുന്നു. ഐ.എസ്. പോസ്റ്ററുകൾ ലഭിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

സമാന്തര എക്സ്ചേഞ്ച് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ച് സംഘത്തിലെ കണ്ണികൾ തന്നെയാണ് പാലക്കാട്ടും പ്രവർത്തിച്ചതെന്നാണ് പൊലിസ് കരുതുന്നത്.

TAGS :

Next Story