Quantcast

ഇസ്ലാം സ്‌നേഹത്തിന്റെ സന്ദേശം, അതൊരിക്കലും അക്രമണോത്സുകമല്ല: പ്രമോദ് രാമൻ

ഇസ്‌ലാമിക സാഹിത്യങ്ങൾ നൽകുന്ന അനുഭവം വിശാലമാണെന്നും പ്രമോദ് രാമൻ

MediaOne Logo

Web Desk

  • Updated:

    2023-02-09 17:12:53.0

Published:

9 Feb 2023 5:08 PM GMT

Pramod raman
X

പ്രമോദ് രാമൻ 

കോഴിക്കോട്: ഇസ്ലാം മനുഷ്യനെ സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന മതമാണെന്നും അതൊരിക്കലും അക്രമണോത്സുകമല്ലെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ. ഇസ്‌ലാമിക സാഹിത്യങ്ങൾ നൽകുന്ന അനുഭവം വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഐ.പി.എച്ച് പുസ്തകമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ. കെ.പി. കമാലുദ്ദീൻ വിവർത്തനം ചെയ്ത ഇമാം ഗസ്സാലിയുടെ ഇഹ്‌യാഉലൂമിദ്ദീൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അലിയാർ ഖാസിമിക്ക് നൽകി പ്രകാശനം ചെയ്തു. കുഞ്ഞിമുഹമ്മദ് പറപ്പൂർ, വി.ടി.അബ്ദുല്ലക്കോയ, പ്രൊഫ.കെ.പി. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. സാഹിത്യവും സംസ്‌കാരവും എന്ന വിഷയത്തിൽ പ്രമുഖ കവിയും സാഹിത്യകാരനുമായ കൽപ്പറ്റ നാരായണൻ പ്രഭാഷണം നിർവഹിച്ചു.

ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ കെ.ടി.ഹുസൈൻ സ്വാഗതം പറഞ്ഞു. നാലു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ നാളെ (ഫെബ്രു. 10) മലയാളത്തിലെ ഇസ്ലാമിക വായന: ചരിത്രം വർത്തമാനം ഭാവി എന്ന വിഷയത്തിൽ ചർച്ചയും ആൽഗോരിതങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും.

TAGS :

Next Story