'അലഹബാദ് ജഡ്ജിയുടെ വിദ്വേഷ പ്രസംഗം മതേതര ഇന്ത്യക്ക് അപമാനം'- ഐ.എസ്.എം
ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്തത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ്
മലപ്പുറം: സംഘപരിവാർ വേദിയിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ മുസ്ലിം വിദ്വേഷ പ്രഭാഷണം ഭരണഘടനാ വിരുദ്ധവും, മതേതര ഇന്ത്യയെ ലോകത്തിന് മുമ്പിൽ നാണം കെടുത്തുന്നതുമാണെന്നും ഐ.എസ്.എം. ഭരണഘടനയും അത് അനുവദിച്ച നിയമങ്ങളും ഉയർത്തിപ്പിടിക്കാനാണ് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്തത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. മുഴുവൻ മതേതര കക്ഷികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗരൂകരായിരിക്കണമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
"വൈജാത്യങ്ങളും ബഹുസ്വരതയുമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. അവ അംഗീകരിച്ച് സംരക്ഷിക്കുമെന്നാണ് ഭരണഘടന ഉറപ്പുനൽകുന്നത്. ഈ അടിസ്ഥാനതത്വങ്ങൾക്കെതിരെ ന്യായാധിപന്മാരുടെ ഭാഗത്തു നിന്ന് തന്നെയുള്ള പരാമർശങ്ങൾ ഞെട്ടിക്കുന്നതാണ്"- സംഗമം അഭിപ്രായപ്പെട്ടു.
മലപ്പുറം കോട്ടക്കലിൽ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് മീറ്റ് കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷനായിരുന്നു. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഷുക്കൂർ സ്വലാഹി, ബരീർ അസ്ലം, ഡോ.ജംഷീർ ഫാറൂഖി, സുബൈർ പീടിയേക്കൽ, സിറാജ് ചേലേമ്പ്ര, റഹ്മത്തുള്ള സ്വലാഹി, ശംസീർ കൈതേരി , ഫൈസൽ ബാബു സലഫി (മലപ്പുറം വെസ്റ്റ് ) ലബീബ് കാവനൂർ ( മലപ്പുറം ഈസ്റ്റ് ) മുജീബ് പൊറ്റമ്മൽ(കോഴിക്കോട് സൗത്ത് ) ഫാരിഷ് കൊച്ചി (എറണാകുളം) സുബൈർ ഗദ്ദാഫി (കോഴിക്കോട് നോർത്ത് )അർഷദ് (തൃശൂർ) അബൂ ഫൈസൽ അൻസാരി(പാലക്കാട് )മുഹമ്മദ് അക് റം (കണ്ണൂർ )അജ്മൽ കൽപ്പറ്റ (വയനാട് ) സൻസിൽ സലീം (ആലപ്പുഴ) തുടങ്ങിയവർ രൂപരേഖ ചർച്ചയിൽ സംസാരിച്ചു.
ഫോട്ടോ: ഐ.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്യുന്നു.
Adjust Story Font
16