ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്; പ്രതികള്‍ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിൽ ഹാജരായി
ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉപാധി പ്രകാരമാണ് പ്രതികൾ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ പ്രതികളായ സിബി മാത്യൂസ്, എസ് വിജയൻ ഉൾപ്പെടെയുള്ള പ്രതികൾ സിബിഐ ഓഫീസിൽ ഹാജരായി.ചോദ്യം ചെയ്യലിനായാണ് പ്രതികള്‍ ഹാജരായത്.
ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉപാധി പ്രകാരമാണ് പ്രതികൾ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. ഉപാധിപ്രകാരം എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സി.ബി.ഐ ഓഫിസിൽ ഹാജരാകണം. ഇതിനാലാണ് എത്തിയതെന്നും വിശദമായി ചോദ്യം ചെയ്യാൻ പിന്നീട് വിളിക്കുമെന്ന് അറിയിച്ചതായും സിബി മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story
Adjust Story Font
16