Quantcast

എടയാർ പഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ട് 20 ദിവസം

വ്യവസായ മേഖലയായതിനാൽ കിണറുകളിലെ മലിനജലം പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല

MediaOne Logo

Web Desk

  • Published:

    7 Feb 2024 1:12 AM GMT

എടയാർ പഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ട് 20 ദിവസം
X

എറണാകുളം: എടയാർ പഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ട് 20 ദിവസം. വ്യവസായ മേഖലയായതിനാൽ കിണറുകളിലെ മലിനജലം പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. കളക്ടർ അടക്കം ഇടപെട്ടിട്ടും പ്രശ്നപരിഹാരം സാധ്യമാകാത്തതോടെ കടുത്ത കുടിവെള്ളക്ഷാമത്തിൽ ആണ് നാട്ടുകാർ.

600ൽ പരം വീട്ടുകാരാണ് എടയാർ പഞ്ചായത്തിൽ ഉള്ളത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവരുടെ ഈ ദുരിതം. വ്യവസായ മേഖലയായ എടയാറിലെ കിണറുകളിലെ വെള്ളത്തിൽ സൾഫ്യൂറിക് ആസിഡിന്റെ അളവ് കൂടുതലായതിനാൽ ഉപയോഗിക്കാനാവില്ല.

കഴിഞ്ഞ 20 ദിവസമായി ഇടയാർ നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നുദിവസം കുടിവെള്ളം തുടങ്ങുമെന്ന് ആയിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മൂന്നാഴ്ചയോളം ആയിട്ടും വെള്ളം എത്തിയില്ല. നാട്ടുകാർ പ്രതിഷേധം ആരംഭിച്ചതോടെ ദിവസേന രണ്ടു ടാങ്കർ വെള്ളം അനുവദിക്കപ്പെട്ടു. കോളനിയിലുള്ളവരോടക്കം കുടിവെള്ളം ലഭിക്കണമെങ്കിൽ പാത്രങ്ങളുമായി റോഡ് സൈഡിൽ വന്നു നിൽക്കേണ്ട അവസ്ഥയെത്തി. കുടിവെള്ള ടാങ്കർ എപ്പോൾ വരുമെന്ന് നിശ്ചയം ഇല്ല.

1997ൽ എടയാർ നിവാസികൾക്ക് ബിനാനി സിങ്ക് കമ്പനി കുടിവെള്ളം നൽകണമെന്ന്ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ആദ്യം ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റിയാണ് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാൻ നിർദ്ദേശിച്ചത് .2015ൽ കമ്പനി അടച്ചുപൂട്ടിയതോടെ എടയാറുകാരുടെ കുടിവെള്ളം വീണ്ടും മുട്ടി.

കിണറുകളിലെ വെള്ളത്തിന് അസിഡിറ്റി കൂടുതലായതിനാൽ ചെടി നനയ്ക്കാൻ പോലും ഉപയോഗിക്കാനാവില്ല. വെള്ളമില്ലാത്തതിനാൽ കൃഷി സ്ഥലങ്ങൾ നശിച്ചു.ഇനിയും എത്രകാലം തങ്ങൾ ഈ ദുരിതം സഹിക്കണം എന്നാണ് എടയാറുകാരുടെ ചോദ്യം.

TAGS :

Next Story