'കുറ്റാരോപിതർ കുറ്റം നിഷേധിക്കുന്നത് സ്വാഭാവികം'; അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
രാവിലോടെയാണ് അഞ്ജലി കൊച്ചി കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജറായത്
നമ്പർ 18 പോക്സോ കേസിൽ അഞ്ജലി പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ. നിരവധി കാര്യങ്ങൾ അഞ്ജലി പറഞ്ഞു. കുറ്റാരോപിതർ കുറ്റം നിഷേധിക്കുന്നത് സ്വാഭാവികം. അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കമീഷണർ പറഞ്ഞു. രാവിലോടെയാണ് അഞ്ജലി കൊച്ചി കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജറായത്.
നമ്പർ 18 പോക്സോ കേസിൽ കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്.
കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരേ പോക്‌സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.
Adjust Story Font
16