Quantcast

'കല്ലും മണ്ണും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല'

ചിറ്റടിച്ചാല്‍ സോമന്‍റെ വീടാണ് മണ്ണിനടിയിലായത്

MediaOne Logo

Web Desk

  • Published:

    29 Aug 2022 4:23 AM GMT

കല്ലും മണ്ണും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല
X

തൊടുപുഴ: ഇടുക്കി കുടയത്തൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണമായും മണ്ണിനടയിലായി. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മണ്ണും കല്ലു വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

ചിറ്റടിച്ചാല്‍ സോമന്‍റെ വീടാണ് മണ്ണിനടിയിലായത്. വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ആദിദേവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. എന്നാൽ മണിക്കൂറുകൾ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.



TAGS :

Next Story