രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മതേതരകക്ഷികൾ പങ്കെടുക്കുന്നത് ശരിയല്ല: സി.പി ജോൺ
അയോധ്യയിൽ നടക്കാൻ പോകുന്നത് മതപരമായ ചടങ്ങല്ലെന്നും രാഷ്ട്രീയമായ ചടങ്ങാണെന്നും സി.പി ജോൺ പറഞ്ഞു.
മലപ്പുറം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മതേതര കക്ഷികൾ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ. അയോധ്യയിൽ നടക്കുന്നത് മതപരമായ ചടങ്ങല്ല. അത് രാഷ്ട്രീയമായ ചടങ്ങാണെന്നും അദ്ദേഹം പറഞ്ഞു.
1986-ലാണ് സി.എം.പി രൂപീകരിച്ചത്. അതിന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ബാബരി മസ്ജിദ് വിഷയം സജീവ ചർച്ചയായത്. അത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും അതിനെതിരെ മതേതര കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും എം.വി.ആർ അന്നുതന്നെ പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കിതിരുന്ന സി.പി.എം കോൺഗ്രസിനെ തകർക്കാനാണ് ശ്രമിച്ചതെന്നും സി.പി ജോൺ പറഞ്ഞു.
Next Story
Adjust Story Font
16