Quantcast

കേരളത്തിൽ മഴ കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'ബിപോർജോയ്' അതിതീവ്രചുഴലിക്കാറ്റായി മാറി

MediaOne Logo

Web Desk

  • Published:

    7 Jun 2023 3:30 PM GMT

monsoon kerala,It is raining in Kerala; Yellow alert in six districts,കേരളത്തിൽ മഴ കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്,latest malayalam news,കാലവര്‍ഷം,മഴക്കാലം,കേരളത്തില്‍ കാലവര്‍ഷം
X

തിരുവനന്തപുരം: കാലവർഷം എത്താൻ വൈകുന്നെങ്കിലും സംസ്ഥാനത്ത് പലയിടത്തും മഴ ശക്തി പ്രാപിക്കുകയാണ്. തെക്കൻ ജില്ലകളിലാണ് ഇന്ന് മഴ കനത്തത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,എറണാകുളം ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുള്ളിൽ കാലവർഷം കേരളത്തിലെത്തും.

കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച 'ബിപോർജോയി'യുടെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. വരുംമണിക്കൂറിൽ എല്ലാ ജില്ലകളിലും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

അതേസമയം, കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ ആണ് മരിച്ചത് .


TAGS :

Next Story