Quantcast

പി.സി. ജോർജ് സംഘപരിവാർ ആയുധമായത് ഖേദകരം, അറസ്റ്റ് ചോദിച്ചുവാങ്ങിയത്: രമേശ് ചെന്നിത്തല

സംഘപരിവാർ വർഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂവെന്നും പി.സി ജോർജ് നടത്തിയ ഈ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും ചെന്നിത്തല

MediaOne Logo

Web Desk

  • Updated:

    2022-05-01 09:22:16.0

Published:

1 May 2022 9:20 AM GMT

പി.സി. ജോർജ് സംഘപരിവാർ ആയുധമായത് ഖേദകരം, അറസ്റ്റ് ചോദിച്ചുവാങ്ങിയത്: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: പി.സി. ജോർജ് സംഘപരിവാർ ആയുധമായത് ഖേദകരമാണെന്നും വിദ്വേഷ പ്രസംഗത്തിലൂടെ അറസ്റ്റ് ചോദിച്ചു വാങ്ങിയതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാർ വർഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂവെന്നും പി.സി ജോർജ് നടത്തിയ ഈ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

മതമൈത്രിക്ക് പേരു കേട്ട കേരളത്തിൽ പരസ്പരസ്‌നേഹത്തോടെയും വിശ്വാസത്തോടെയും സഹകരണത്തോടെയുമാണ് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും കഴിയുന്നതെന്നും ഇവിടം വർഗീയതയ്ക്കു വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി.സി. ജോർജ്ജിനെപ്പോലെ രാഷ്ട്രീയപാരമ്പര്യമുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

It is unfortunate that PC George became Sangh Parivar weapon, the arrest was demanded: Ramesh Chennithala

TAGS :

Next Story