Quantcast

വൈദ്യുത കമ്പികൾ കണ്ടെത്തി; തൃശൂരിൽ ആനയെ കൊന്നത് ഷോക്കടിപ്പിച്ച്

സ്ഥലമുടമ വാഴക്കോട് സ്വദേശി റോയിയെ തേടി വനംവകുപ്പിന്റെ ഒരു സംഘം ഗോവയിലേക്ക് പോയി

MediaOne Logo

Web Desk

  • Published:

    15 July 2023 6:34 AM GMT

It was clear that the wild elephant killed in Chelakkara, Thrissur, belonged to an electric trap.
X

തൃശൂർ: ചേലക്കരയിൽ കാട്ടാനയെ കൊന്നത് ഷോക്കടിപ്പിച്ചാണെന്ന് വ്യക്തമായി. ഷോക്കടിപ്പിക്കാൻ ഉപയോഗിച്ച വൈദ്യുത കമ്പികൾ കണ്ടെത്തി. ആനയുടെ താടിയെല്ലിലെ പരിക്ക് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഉണ്ടായതാണെന്നാണ് സംശയമുണ്ട്. പന്നിയെ പിടിക്കാൻ വെച്ച കെണിയിൽപ്പെട്ട ആന ചെരിയുകയും പിന്നീട് കുഴിച്ചിടുകയുമായിരുന്നുവെന്ന വനംവകുപ്പിന്റെ സംശയത്തിന് സ്ഥിരീകരിക്കപ്പെടുകയാണ്. ആനയെ കുഴിച്ചുമൂടിയ സംഘത്തിലെ ആറു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ഥലമുടമ വാഴക്കോട് സ്വദേശി റോയിയെ തേടി വനംവകുപ്പിന്റെ ഒരു സംഘം ഗോവയിലേക്ക് പോയിട്ടുണ്ട്. എന്നാൽ അദ്ദേഹം അവിടെ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തിൽ സഹായം നൽകിയവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേരാണ് വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഉള്ളത്.ആനയ്ക്ക് വിഷം നൽകിയിരുന്നോ എന്ന് പരിശോധിക്കാൻ ആന്തരികാവയവങ്ങൾ ഉൾപ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആനയുടെ ജഡം പഴകിയതിനാൽ മരണകാരണം കണ്ടെത്താൻ പ്രയാസമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ കാട്ടാനയെ റബർ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് പിടിയിലായവർ നൽകിയ മൊഴി.

റോയിയുടെ റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. ആനയെ ഷോക്കടിപ്പിച്ചു കൊന്നുവെന്നാണ് പ്രാഥമിക വിവരം.

നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനപ്രകാരമാണ് ജില്ലാ വനംവകുപ്പ് പരിശോധന നടത്തിയത്. ജെസിബി ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സ്ഥലമുടമയ്ക്ക് പങ്കുള്ളതായാണ് വനംവകുപ്പ് സംശയിക്കുന്നത്. ആന ശല്യമുള്ള പ്രദേശത്ത് അതു ഒഴിവാക്കുന്നതിനിടെയായിരിക്കാം ആന കൊല്ലപ്പെട്ടതെന്നും കരുതുണ്ട്. ആനയുടെ കൊമ്പ് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. അതിനിടെ സ്ഥലം ഉടമ റോയ് ഒളിവിൽ പോയിരിക്കുകയാണ്.

എറണാകുളം മലയാറ്റൂർ ഡിവിഷൻ പരിധിയിൽ നിന്ന് ആനക്കൊമ്പുമായി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

It was clear that the wild elephant killed in Chelakkara, Thrissur, belonged to an electric trap.

TAGS :

Next Story