'ഗവർണറുടെ വിലപേശലിൽ സർക്കാർ വഴങ്ങിയത് ശരിയായില്ല'; തുറന്നടിച്ച് കാനം രാജേന്ദ്രൻ
ഭരണഘടന ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാറിനോട് വിലപേശിയതും ഇതിനോട് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു
'ഗവർണറുടെ വിലപേശലിൽ സർക്കാർ വഴങ്ങിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാറിനോട് വിലപേശിയതും ഇതിനോട് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.രാജ്ഭവനിൽ നടക്കുന്നതെല്ലാം അത്ര ശരിയായ കാര്യങ്ങളാണ് എന്ന് ജനങ്ങൾ കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരെ സി.പി.ഐ മുഖപത്രം രംഗത്തെത്തിയിരുന്നു. ഗവർണറുടെ ഇന്നലത്തെ നടപടി ഭരണഘടന വിരുദ്ധമാണ്.നിഷേധാത്മക നിലപാട് ആണ് ഗവർണർ സ്വീകരിച്ചതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു.
ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Adjust Story Font
16