''സിപിഎം ഇംഗിതത്തിനു വഴങ്ങാത്തതിന് സൈബർ ഗുണ്ടായിസം''; രൂക്ഷ വിമർശനവുമായി കെ സുധാകരൻ
വ്യക്തിഹത്യ നടത്തുകയാണ് സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്-കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
കെ-റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം സൈബർ ഗുണ്ടായിസമാണെന്നും നീതീകരിക്കാനാകാത്തതാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഎം ഇംഗിതത്തിനു വഴങ്ങിജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയാണിതെന്നും സുധാകരൻ വിമർശിച്ചു.
കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോ? കവി റഫീഖ് അഹമ്മദിനും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണം-കെ സുധാകരൻ ആവശ്യപ്പെട്ടു.
Summary: ''Its Cyber goondaism against those who are not yielding to the CPM'', alleges K Sudhakaran
Adjust Story Font
16