Quantcast

"അൻവർ തിരിച്ചുവരാൻ സമയമായി", പിന്തുണയുമായി റിജിൽ മാക്കുറ്റി

അൻവർ നടത്തിയ പോരാട്ടത്തിൽ വലിയ മതിപ്പെന്നും റിജിൽ മാക്കുറ്റി

MediaOne Logo

Web Desk

  • Updated:

    2025-01-06 18:08:52.0

Published:

6 Jan 2025 6:07 PM GMT

അൻവർ തിരിച്ചുവരാൻ സമയമായി, പിന്തുണയുമായി റിജിൽ മാക്കുറ്റി
X

പി.വി അൻവറിനോട് വിയോജിപ്പുള്ള ആളായിരുന്നു താനെന്നും എന്നാൽ തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള സമയമായെന്നും കെപിസിസി അംഗം റിജിൽ മാക്കുറ്റി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിജിൽ അൻവറിന് പിന്തുണയറിച്ച് കുറിപ്പ് എഴുതിയത്.

റിജിൽ മാക്കുറ്റിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഇതിനിടെ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിരവധി ഡിഎംകെ പ്രവർത്തകർ അൻവറിനെ സ്വീകരിക്കാൻ ജയിലിലെത്തിയിരുന്നു. ജയിലിലടക്കപ്പെട്ടപ്പോൾ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ വലിയ ആശ്വാസമായെന്ന് അൻവർ പറഞ്ഞു. താൻ 100 ദിവസം കിടക്കാൻ തയ്യാറായാണ് വന്നത്. ജുഡീഷ്യറിയിൽനിന്ന് നീതി കിട്ടുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. അത് കിട്ടിയെന്നും അൻവർ പ്രതികരിച്ചു.

പിണറായി സർക്കാർ സ്വയം കുഴിതോണ്ടുകയാണ്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വനഭേദഗതി ബിൽ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ അകറ്റി. ആന ചവിട്ടിക്കൊല്ലുമ്പോൾ കേന്ദ്രമാണ് ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വന നിയമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതെന്നും അൻവർ പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ പിന്തുണയെ അൻവർ സ്വാഗതം ചെയ്തു. യുഡിഎഫിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. ഒറ്റയാൾ പോരാട്ടമാണ് ഇതുവരെ നടത്തിയത്. ഇനി യുഡിഎഫുമായി കൈകോർത്ത് സർക്കാരിനെതിരെ പോരാടും. സ്പീക്കറുടെ മേശ തൂക്കിയെറിഞ്ഞവരാണ് തനിക്കെതിരെ വരുന്നതെന്നും അൻവർ പറഞ്ഞു.

TAGS :

Next Story