Quantcast

ജെയ്ക് സി തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടു

മന്ത്രി വി.എൻ വാസവനൊപ്പമാണ് ജെയ്ക് എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    13 Aug 2023 6:37 AM

Jaic C Thomas visit sukumaran nair
X

കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. മന്ത്രി വി.എൻ വാസവനൊപ്പമാണ് ജെയ്ക് എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. എൻ.എസ്.എസ് സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തും ജെയ്ക് സന്ദർശനം നടത്തി. ഇവിടെയും ഇന്നലെ ചാണ്ടി ഉമ്മൻ എത്തിയിരുന്നു.

TAGS :

Next Story