Quantcast

27000ത്തില്‍ നിന്ന് 8500ലേക്ക് ചുരുങ്ങി ഭൂരിപക്ഷം; ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് ജെയ്ക് സി തോമസ്

കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് യുവ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്.

MediaOne Logo

Web Desk

  • Published:

    2 May 2021 9:52 AM GMT

27000ത്തില്‍ നിന്ന് 8500ലേക്ക് ചുരുങ്ങി ഭൂരിപക്ഷം; ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് ജെയ്ക് സി തോമസ്
X

കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് യുവ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്. 27000ത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഇത്തവണ 8500ല്‍ എത്തിച്ചിരിക്കുകയണ് ജെയ്ക്.സി തോമസ്. 1970 മുതല്‍ ഉമ്മന്‍ചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലാണ് ജെയ്ക്.സി തോമസ് ഇത്രയും വോട്ട് തിരിച്ചുപിടിച്ചത്. മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ല്‍ മാത്രം ആണ് സി.പി.എമ്മിന് പുതുപ്പള്ളിയില്‍ ജയിക്കാനായത്. ഇ.എം ജോര്‍ജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി.

2016ലും ഇടതുപക്ഷം പുതുപ്പള്ളിയില്‍ പോരാടാനുള്ള ദൌത്യം ഏല്‍പ്പിച്ചത് ജെയ്ക്.സി.തോമസിനെയാണ്. അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ജെയ്ക്.സി തോമസ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്.അന്ന് സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ജെയ്ക്കിന് ഇടതുപക്ഷത്തിന്‍റെ വോട്ട് വിഹിതം കൂട്ടാന്‍ സാധിച്ചിരുന്നു. എങ്കിലും സിറ്റിങ് എം.എല്‍.എയും അന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാനുള്ള കരുത്ത് ജെയ്ക്കിനില്ലായിരുന്നു.

എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. സംസ്ഥാനത്തെ ഇടതുതരംഗത്തില്‍ കോണ്‍ഗ്രസിന്‍റെ കോട്ടകൊത്തളങ്ങളെല്ലാം വീണു. അതിനോടൊപ്പമാണ് ശക്തനായ ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക്.സി തോമസ് മികച്ച പോരാട്ടം കാഴ്ചവെച്ചത്. 25 വര്‍ഷത്തിന് ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ ഇടതുപക്ഷം ഭരിക്കുന്നത്. ഈ മാറിയ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് വിശ്വാസം പ്രചാരണവേളയില്‍ ജെയ്ക്.സി തോമസും എല്‍.ഡി.എഫും പങ്കുവെച്ചിരുന്നു. നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ്.

TAGS :

Next Story