Quantcast

ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് ശിപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വിഷയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സബ്മിഷനായി നിയമസഭയില്‍ ഉന്നയിക്കാനിരിക്കെയായിരുന്നു സര്‍ക്കാര്‍ നടപടി.

MediaOne Logo

Web Desk

  • Updated:

    2024-06-27 07:46:11.0

Published:

27 Jun 2024 6:15 AM GMT

TP Case
X

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവ് ശിപാർശയിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

വിഷയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സബ്മിഷനായി നിയമസഭയില്‍ ഉന്നയിക്കാനിരിക്കെയായിരുന്നു സര്‍ക്കാര്‍ നടപടി. ഇതേ വിഷയത്തില്‍ കെ.കെ രമ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.

ശിക്ഷാ ഇളവിന് നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്. ഇതിനു പിന്നാലെയാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

Watch Video Report


TAGS :

Next Story