Quantcast

രാജ്യത്ത് വെറുപ്പ് പ്രതിരോധിക്കാൻ വിവിധ ജനവിഭാഗങ്ങൾ ഐക്യപ്പെടണമെന്ന് ജമാഅത്തെ അമീർ

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഐക്യം എന്ന കർണാക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം രാജ്യത്തുടനീളം പകർത്താന്‍ എല്ലാവരും തയാറാകണമെന്ന് പി മുജീബ് റഹ്മാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-21 18:55:37.0

Published:

21 Jun 2023 6:50 PM GMT

Jamaat Amir ,  jamaat kerala, calicut, latest malayalam news,ജമാഅത്ത് അമീർ, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: വിവിധ ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ പ്രവർത്തനത്തിലൂടെയാണ് രാജ്യത്ത് വെറുപ്പ് പരത്തുന്ന ദർശനത്തെ പ്രതിരോധിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ.പി. മുജീബ്റഹ്മാന്‍. കോഴിക്കോട് പൗരാവലി നല്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ പ്രമുഖന്‍ പി.കെ അഹമ്മദിന്റെ അധ്യക്ഷതയിലാണ് കോഴിക്കോട്ടെ പൗരാവലി ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീറായി നിയമിതനായ പി മുജീബ് റഹ്മാന് സ്വീകരണം നൽകിയത്. രാജ്യം വലിയവെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ജമാഅത്തെ ഇസ്‍ലാമിയെ നയിക്കാന്‍ ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയട്ടെ എന്ന് മത സാമൂഹിക രാഷ്ട്രീയ സാംസ്കാരി രംഗത്തെ പ്രമുഖർ ആശംസിച്ചു.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഐക്യം എന്ന കർണാക തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശം രാജ്യത്തുടനീളം പകർത്താന്‍ എല്ലാവരും തയാറാകണമെന്ന് പി മുജീബ് റഹ്മാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

വിവിധ സംഘടനാ നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. കോഴിക്കോട് പൗരാവലിയുടെ ഉപഹാരവും പരിപാടിയില്‍ പി മുജീബ് റഹ്മാന് കൈമാറി.

TAGS :

Next Story