രാജ്യത്തെ സഹിഷ്ണുതയുടെയും സംസ്കാരത്തിന്റെയും വെളിച്ചം പകരുന്ന മാർഗദർശിനിയാണ് കേരളം: ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ
സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കെതിരെയാണ് ക്യാംപെയിൻ
രാജ്യത്തിന്‍റെ വർത്തമാന കാലത്ത് സഹിഷ്ണുതയുടെയും സംസ്കാരത്തിന്റെയും വെളിച്ചം പകരുന്ന മാർഗദർശിനിയാണ് കേരളമെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിക്കുന്ന 'ഇസ്ലാം ആശയ സംവാദത്തിന്‍റെ സൗഹൃദ നാളുകൾ ' എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കെതിരെയാണ് ക്യാംപെയിൻ.
എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന തല ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ നിർവഹിച്ചു. ഇസ്ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നത്.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ കാമ്പയിൻ വിശദീകരിച്ചു. ക്യാംപെയിനിന്‍റെ ഭാഗമായി നവംബർ 15 മുതൽ സംവാദ സദസുകൾ, സെമിനാറുകൾ, ഗൃഹസന്ദർശനം, ടേബിൾ ടോക്ക് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
Adjust Story Font
16