Quantcast

ഹജ്ജ് സർവ്വീസ്: അമിത നിരക്ക് ഈടാക്കരുതെന്ന് ജമാഅത്തെ ഇസ് ലാമി

കോഴിക്കോട് വിമാനത്താവളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് അസി.അമീർ വി ടി അബ്ദുല്ലക്കോയ തങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2024-01-29 14:21:38.0

Published:

29 Jan 2024 2:18 PM GMT

ഹജ്ജ് സർവ്വീസ്: അമിത നിരക്ക് ഈടാക്കരുതെന്ന് ജമാഅത്തെ ഇസ് ലാമി
X

കോഴിക്കോട്: ഹജ്ജ് സർവ്വീസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടിയ നിരക്ക് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ജമാഅത്തെഇസ്‌ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ.

കേരളത്തിലെ മറ്റു എയർ പോർട്ടുകളിൽ നിന്ന് 85000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോട് എയർപോർട്ടിൽ നിന്ന് 165000 രൂപ ഈടാക്കുന്നു.ഇത് കടുത്ത വിവേചനമാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ എൺപത് ശതമാനത്തോളം പേരും തിരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇരട്ടി ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതെ സമയം ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കേരളത്തിൽ നിന്നും 16,776 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ജനറൽ വിഭാഗത്തിൽ11,942 പേരും ,മഹ്‌റമില്ലാതെ 3584 പേരും, 70 വയസ്സിനുമുകളിലുള്ള 1250 പേർക്കുമാണ് ഇത്തവണ അവസരം ലഭിച്ചത്. മഹ്റമില്ലാത്ത 3584 പേരും ഇത്തവണ ഹജ്ജിന് പോകും.



TAGS :

Next Story