Quantcast

പുരോഗമനത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കണം-ജമാഅത്തെ ഇസ്‍ലാമി

''മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സി.പി.എമ്മിന്റെ പുരോഗമന കാഴ്ചപ്പാട്? മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ?''

MediaOne Logo

Web Desk

  • Published:

    2 Oct 2023 3:25 PM GMT

CPM should clarify its position on progress and Malappuram: Asks Jamaat-e-Islami Kerala Ameer P. Mujeeburahman, Jamaat-e-Islami Kerala Ameer P. Mujeeburahman on Adv K Anilkumar speech
X

പി. മുജീബുറഹ്മാന്‍

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി. രാഷ്ട്രീയദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തിയ സി.പി.എമ്മിന്റെ തനിനിറമാണ് ഇടക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്ത് കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായി വളർന്നുവെന്നും അതിന്റെ ഭാഗമായി തലയിൽനിന്നു തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തിൽ സി.പി.എം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് അമീർ ചോദിച്ചു. കുറച്ചുകാലങ്ങളായി രാഷ്ട്രീയദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തിയ സി.പി.എമ്മിന്റെ തനിനിറമല്ലേ ഇടക്കിടെ ഈ പുറത്തുചാടുന്നത്? ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ സ്വത്വത്തോട് മാത്രമെന്തിനാണ് സി.പി.എമ്മിന് ഈ അസ്‌ക്യത? മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സി.പി.എമ്മിന്റെ പുരോഗമന കാഴ്ചപ്പാടെന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ? പ്രവാചകന്റെ നൂറ്റാണ്ടിനെ പ്രാകൃതനൂറ്റാണ്ടെന്ന വിശേഷണം നൽകിയ അനുഭവം മറ്റൊരു സി.പി.എം നേതാവിൽനിന്ന് മുൻപുമുണ്ടായിട്ടുണ്ട്. മലപ്പുറം, മുസ്‍ലിം, മുസ്‍ലിം ഐഡന്റിറ്റി, പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം വിയോജിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. സമുദായം അതിനെ സ്വാഗതം ചെയ്യും. സമുദായത്തിലെ തട്ടമിട്ട വിദ്യാസമ്പന്നരായ ഇളംതലമുറ തന്നെ ഇതിനെ സുന്ദരമായി നേരിടും. പക്ഷെ, അക്കാര്യം തുറന്നുപറയാനുള്ള ധീരത സി.പി.എം കാണിക്കണമെന്നും പി. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.

Summary: ''CPM should clarify its position on progress, educational progress and Malappuram'': Asks Jamaat-e-Islami Kerala Ameer P. Mujeeburahman

TAGS :

Next Story