'മുണ്ടക്കൈ ദുരന്തത്തിൽ സർക്കാർ പുനരധിവാസം ഉടൻ സാധ്യമാക്കണം'- ടി.ആരിഫലി
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികൾ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു
വയനാട്: ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാകുംവരെ സർക്കാർ താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതബാധിത മേഖല അദ്ദേഹം സന്ദർശിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഉൾപടെയുള്ള ആദ്യഘട്ട പ്രവർത്തനം പൂർത്തിയാകുമ്പോൾ ദുരിതബാധിതരുടെ പുനരധിവാസമാണ് വെല്ലുവിളി. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് പൂർത്തിയാകുന്നതുവരെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സർക്കാർ സജ്ജമാക്കണമെന്നാണ് ജമാഅത്തെ ഇസ്‍ലാമി ആവശ്യപ്പെടുന്നത്. ഇതിനായി ജമാഅത്തെ ഇസ്‌ലാമിയും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികൾ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. ക്യാമ്പിലും ദുരന്തമേഖലയിലും സജീവമായ ഐ.ആർ.ഡബ്ല്യൂ പ്രവർത്തകരെ കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി. സർക്കാറിനൊപ്പം സന്നദ്ധ സംഘടനകളുടെ പ്രവർത്തവും അനിവാര്യമാണെന്നും തുടർന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ടി.ആരിഫലി ആവശ്യപ്പെട്ടു.
Adjust Story Font
16