പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിൽ വിധി ഇന്ന്
ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണവും പണവും കവർച്ച ചെയ്തുവെന്നാണ് കേസ്
കാസര്‍കോട്: കാസർകോട് ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണവും പണവും കവർച്ച ചെയ്തുവെന്നാണ് കേസ്. ഭർത്താവ് കെ. കൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
2017 ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരിക്കേൽപ്പിച്ച് 17 പവൻ സ്വർണവും 92,000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. അയൽവാസികളായ പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുൺ, പുലിയന്നൂർ ചീർകുളം സ്വദേശികളായ പുതിയവീട്ടിൽ വിശാഖ്,ചെറുവാങ്ങക്കോട്ടെ റിനീഷ് എന്നിവരാണ് കേസിലെ പ്രതികൾ.
212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2019 ഡിസംബറിൽ വിചാരണ പൂർത്തിയായെങ്കിലും ജഡ്ജിമാർ സ്ഥലം മാറിയതിനാലും കോവിഡും കാരണം വിധി പറയാൻ വൈകുകയായിരുന്നു.
Adjust Story Font
16