Quantcast

ജാനകിക്കാട് പീഡനക്കേസ്; നാല് പ്രതികളും കുറ്റക്കാര്‍

പ്രതികളുടെ ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും

MediaOne Logo

Web Desk

  • Updated:

    31 Oct 2023 9:18 AM

Published:

31 Oct 2023 7:56 AM

Janakikkad sexual abuse case
X

ജാനകിക്കാട് പീഡനക്കേസിലെ പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് പീഡനക്കേസിലെ നാലും പ്രതികളും കുറ്റക്കാരെന്ന് കോടതി. 2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. പ്രതികളുടെ ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും.

ജാനകിക്കാട് പീഡനക്കേസില്‍ കുറ്റ്യാടി സ്വദേശികളായ സായുജ്, ഷിബു, രാഹുൽ , അക്ഷയ് എന്നിവർ കുറ്റക്കാരെന്നാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. കൃത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് സമർപ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതിയുടെ വിധി.

2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. 17 വയസുകാരിയായ ഒന്നാം പ്രതി പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈക്കില്‍ കൊണ്ടുവന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നല്കിയ മയക്കിയശേഷം സായൂജും മറ്റും മൂന്നു പ്രതികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റ് ചെയ്ത് അന്വേഷണം നടത്തി. നാദാപുരം എ.സി.പി നിഥിന്‍ രാജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.



TAGS :

Next Story