'ഗവർണർമാരുടെ ഓഫീസുകൾ ഗൂഢാലോചനയുടെ ഭാഗമാകുന്നു': രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം
"തന്നിഷ്ടവും താന്തോന്നിത്തരവും ഗവർണർമാരുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായി"
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവർണർമാരുടെ ഓഫീസുകള്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാകുന്നുവെന്നും തന്നിഷ്ടവും താന്തോന്നിത്തരവും ഗവർണർമാരുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായെന്നും ജനയുഗം വിമർശിച്ചു.
"ഗവർണർ ജനാധിപത്യ വിരുദ്ധ ശക്തികളുടെ ഭാഗമാവുകയാണ്. മോദി - അമിത്ഷാ കൂട്ടുകെട്ടിനെ പ്രീണിപ്പിക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. തന്നിഷ്ടവും താന്തോന്നിത്തരവും ഗവർണർമാരുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായി. ബിജെപി തിരഞ്ഞെടുക്കുന്ന ഗവർണർമാർ രാജ്ഭവനുകള്‍ ബിജെപി ക്യാംപ് ഓഫീസാക്കി മാറ്റുകയാണ്". ജനയുഗം വിമർശിച്ചു.
Next Story
Adjust Story Font
16