ജാഥകളെ സി.പി.ഐ വിരുദ്ധ ജാഥകളാക്കി മാറ്റി; കുട്ടനാട്ടിലെ സി.പി.എം ജാഥകളിൽ വിമർശനവുമായി സി.പി.ഐ
സിപിഎം തീരുമാനിച്ചാൽ സി.പി.ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പരിഹസിച്ചു
ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം ജാഥകളിൽ വിമർശനവുമായി സി.പി.ഐ. ജാഥകളെ സി.പി.ഐ വിരുദ്ധ ജാഥകളാക്കി മാറ്റിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ചില സി.പി.എം നേതാക്കളുടെ ലക്ഷ്യം ദുരൂഹം. സിപിഎം തീരുമാനിച്ചാൽ സി.പി.ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയെന്നും ആഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിലും ബംഗാളിലും സി.പി.എം കോൺഗ്രസിനൊപ്പം മത്സരിച്ചിരുന്നു. എന്നാൽ കേരളത്തിൽ സി.പി.ഐക്കൊപ്പം നിന്നതുകൊണ്ട് മാത്രമാണ് സി.പി.എമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നും ആഞ്ചലോസ് പറഞ്ഞു. ഇന്നലെ കുട്ടനാട്ടിലെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന കാൽ നടജാഥയിലുടനീളം സി.പി.ഐക്കെതിരെ പരിഹാസവും വിമർശനവും ഉയർന്നിരുന്നു.
Next Story
Adjust Story Font
16