Quantcast

കെ ടി നുഫൈലിന് ജന്മനാടിന്‍റെ യാത്രാ മൊഴി

സംസ്ഥാന സർക്കാരിന് വേണ്ടി പി കെ ബഷീർ എം എല്‍ എ പുഷ്പ ചക്രം സമർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-29 08:25:54.0

Published:

29 Jan 2023 8:11 AM GMT

കെ ടി നുഫൈലിന് ജന്മനാടിന്‍റെ യാത്രാ മൊഴി
X

മലപ്പുറം: സൈനിക സേവനത്തിനിടെ ലഡാക്കില്‍ മരിച്ച ജവാന്‍ മലപ്പുറം കുനിയില് സ്വദേശി കെ ടി നുഫൈലിന്റെ മൃതദഹേം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കുനിയില്‍ കൊടുവങ്ങാട് മൈതാനിയില്‍ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് അന്ത്യഭിവാദ്യം അർപ്പിക്കാനായി എത്തിയത്. കരസേനാ മേധാവിക്ക് വേണ്ടി കമാന്ഡിങ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ചിത് പുഷ്‍പ ചക്രം സമർപ്പിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി പി കെ ബഷീർ എം.എല്‍.എ പുഷ്പ ചക്രം സമർപ്പിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും നുഫൈലിന്റെ ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.

പൊതുദർശനത്തിന് ശേഷം അല്പ സമയംവീട്ടില്‍ വെച്ച ശേഷം മൃതദേഹം ഇരുപ്പുക്കുളം ജുമാ മസ്ജിദ് കബർസ്ഥാനില് കബറടക്കി. എട്ടുവർഷമായി കരസേനയില് സേവനമനുഷ്ടിക്കുന്ന കെ ടി നുഫൈല്‍ ഈ മാസം ആദ്യം നിക്കാഹിന് നാട്ടിലെത്തിയ ശേഷം 22 നാണ് മടങ്ങിയത്. വ്യാഴാഴ്ച ലേയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം ജില്ലാ കളക്ടറാണ് ഏറ്റുവാങ്ങിയത്.

TAGS :

Next Story