പി. ജയരാജൻ വധശ്രമക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്
കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും പി ജയരാജനും ആണ് സുപ്രിം കോടതിയെ സമീപിച്ചത്.കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആർഎസ്എസ്. പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.
ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. 1999 ആഗസ്ത് 25നാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Next Story
Adjust Story Font
16