'പ്ലാച്ചിമടയും മദ്യനിർമാണശാലയും തമ്മിൽ വ്യത്യാസമുണ്ട്'; ബ്രൂവറിയെ പിന്തുണച്ച് ജെഡിഎസ്
ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തണമെന്നാണ് ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടതെന്നും മാത്യു ടി. തോമസ്

പാലക്കാട്: പാലക്കാട്ടെ ബ്രൂവറിയെ പിന്തുണച്ച് ജെഡിഎസ്. പ്ലാച്ചിമടയും ഇപ്പോഴത്തെ മദ്യനിർമാണശാലയും തമ്മിൽ വ്യത്യാസമുണ്ട്. പ്ലാച്ചിമടയിൽ കൊക്കക്കോള ഭൂഗർഭജലം വൻതോതിൽ ഊറ്റിയെടുക്കാൻ ലക്ഷ്യമിട്ടിരുന്നു. മദ്യനിർമാണ ശാലയ്ക്ക് ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിയെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസിന്‍റെ വിശദീകരണം. ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തണമെന്നാണ് ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Updating...
Next Story
Adjust Story Font
16