Quantcast

ജെബി മേത്തർ മഹിളാ കോൺഗ്രസ് അധ്യക്ഷയായത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം

എ ഗ്രൂപ്പ് വക്താവായിരുന്ന എഐസിസി അംഗം ജെബിയെ മറുകണ്ടം ചാടിച്ചാണ് മഹിള കോൺഗ്രസ് അധ്യക്ഷയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-12-08 02:05:23.0

Published:

8 Dec 2021 1:22 AM GMT

ജെബി മേത്തർ മഹിളാ കോൺഗ്രസ് അധ്യക്ഷയായത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം
X

മഹിളാ കോൺഗ്രസ് അധ്യക്ഷയായി ജെബി മേത്തർ നിയമിതയായത് സംസ്ഥാന നേതൃത്വത്തിൻറെ നിർദേശപ്രകാരം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് ഹൈക്കമാൻറിന് മുന്നിൽ ജെബിയുടെ പേര് നിർദേശിച്ചത്. ഗ്രൂപ്പ് സമ്മർദങ്ങൾ വകവെക്കാതെ പുനസംഘടനയുമായി മുന്നോട്ട് പോകാനും നേതൃത്വം തീരുമാനിച്ചു.

പുനഃസംഘടനയിൽ എ,ഐ ഗ്രൂപ്പുകളുടെ സമ്മർദം ഹൈക്കമാൻഡിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് സംസ്ഥാന നേതൃത്വം പുതിയ കരുക്കൾ നീക്കി ഭാവി സന്ദേശം വ്യക്തമാക്കിയത്. എ ഗ്രൂപ്പ് വക്താവായിരുന്ന എഐസിസി അംഗം ജെബി മേത്തറിനെ മറുകണ്ടം ചാടിച്ച് മഹിള കോൺഗ്രസ് അധ്യക്ഷയാക്കിയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പുതിയ നീക്കം. കഴിഞ്ഞമാസം 24 ന് ജെബി മേത്തറിന്റെ പേര് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഹൈക്കമാൻഡിന് കൈമാറി കത്ത് നൽകി . സംസ്ഥാന നേതൃത്വത്തിന് അനൂകൂല നിലപാട് അറിയിച്ച ജെബി മേത്തർ മഹിളാകോൺഗ്രസ് അധ്യക്ഷ പദവി അലങ്കരിച്ചു.

ഇടഞ്ഞ്‌നിന്ന മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരനെ ആലുവയിൽ വിഡി സതീശന്റെ പദയാത്രയിൽ എത്തിച്ചതും സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കമായിരുന്നു. പാർട്ടി പുന:സംഘടനയിലും മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിക്കാൻ തന്നെയാണ് ഔദ്യോഗിക പക്ഷത്തിൻറെ നിലപാട്. പത്താം തിയ്യതിക്കകം ഡിസിസി ഭാരവാഹികളുടെ ലിസ്റ്റ് നൽകാൻ സംസ്ഥാന നേതൃത്വം ജില്ല കോൺഗ്രസ് കമ്മറ്റികൾക്ക് നിർദേശം നൽകി.മേൽനോട്ടത്തിനായി കെപിസിസി ജനറൽ സെക്രട്ടറിമാരെ ജില്ലകളിലേക്കയച്ചിട്ടുണ്ട്.ഹൈക്കമാൻറിന്റെ അനുമതിയോടെ പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത.


TAGS :

Next Story