ജെഫ് ജോൺ ലൂയീസ് കൊലപാതകം: ഗോവയില്‍ ഇന്ന് തെളിവെടുപ്പ് നടത്തും
വടക്കൻ ഗോവയിൽ ബീച്ചിനോട് ചേർന്ന സ്ഥലത്ത് മൃതദേഹം തള്ളിയെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴി
കൊച്ചി: എറണാകുളം സ്വദേശി ജെഫ് ജോൺ ലൂയീസ് ഗോവയിൽ കൊല്ലപ്പെട്ട കേസിൽ ഇന്ന് തെളിവെടുപ്പ് നടക്കും. ഗോവയിലാണ് തെളിവെടുപ്പ് നടക്കുക. എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, പ്രതികളായ അനിൽ ചാക്കോ ,വിഷ്ണു എന്നിവരുമായി ഗോവയിലെത്തി.
രണ്ടാം പ്രതി സ്റ്റെഫിന് ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ തെളിവെടുപ്പിനായി കൊണ്ടുപോയിട്ടില്ല. ജെഫിനെ കൊലപ്പെടുത്തിയ സ്ഥലം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള അന്വേഷണവും നടക്കും. 2021 നവംബർ, ഡിസംബർ കാലയളവിൽ ഗോവയിൽ നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് ഗോവൻ പൊലീസിൽ നിന്ന് കൂടുതൽ വിവരം അന്വേഷണസംഘം ശേഖരിക്കും. വടക്കൻ ഗോവയിൽ ബീച്ചിനോട് ചേർന്ന സ്ഥലത്ത് മൃതദേഹം തള്ളിയെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴി.
Next Story
Adjust Story Font
16