കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രാര്‍ഥനാ സംഗമങ്ങള്‍ യഹോവ സാക്ഷികള്‍ താത്കാലികമായി നിര്‍ത്തി
അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് അറിയിച്ചു
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ ദൃശ്യം
കൊച്ചി: കേരളം,തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രാര്‍ഥനാ സംഗമങ്ങള്‍ യഹോവ സാക്ഷികള്‍ താത്കാലികമായി നിര്‍ത്തി . പ്രാര്‍ഥനാ ഓണ്‍ലൈനില്‍ നടത്താന്‍ 'യഹോവ സാക്ഷി ഇന്ത്യാ' സംഘടന വിശ്വാസികള്‍ക്കു നിര്‍ദേശം നൽകി. കളമശേരി ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണു തീരുമാനം.അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് അറിയിച്ചു.
അതേസമയം കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിന്‍റെ തിരിച്ചറിയൽ പരേഡിനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.കേസുമായി ബന്ധപ്പെട്ട് മാർട്ടിന്‍റെ ഭാര്യയിൽ നിന്നും നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്നതിന് തലേദിവസം മാർട്ടിന് വന്ന ഫോൺകോൾ അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. അതിനാൽ മാർട്ടിന്‍റെ ഫോണ്‍കോൾ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
അതിനിടെ കളമശ്ശേരി സ്ഫോടനത്തിന് പിന്നിൽ പ്രത്യേക മത വിഭാഗമാണെന്ന പ്രകോപനപരമായ വാർത്ത നൽകിയെന്ന പരാതിയിൽ ജനം ടിവി റിപ്പോർട്ടർക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്‍റെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസ് എടുത്തത്.
Adjust Story Font
16