Quantcast

സുന്നി ഐക്യത്തിനായി വിട്ടുവീഴ്ചക്ക് തയ്യാർ; ഏക സിവിൽകോഡിനെതിരെ യോജിച്ച നീക്കം വേണം: ജിഫ്രി തങ്ങൾ

പാണക്കാട് കുടുംബത്തെ സമസ്തയിൽനിന്ന് അകറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവർ എക്കാലവും സമസ്തയുടെ കൂടെ നിന്നവരാണെന്നും അത് ഇനിയും തുടരുമെന്ന് സാദിഖലി തങ്ങൾ തന്നെ വ്യക്തമാക്കിയതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-02 03:58:53.0

Published:

2 July 2023 3:10 AM GMT

Jifri thangal against uniforn civilcode
X

മലപ്പുറം: ഏക സിവിൽകോഡിനെതിരെ യോജിച്ച നീക്കം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. ഏക സിവിൽകോഡ് ഇതിനെതിരാണ്. മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതക്കാരെയും ഇത് ബാധിക്കും. ഏക സിവിൽകോഡിനെതിരെ ബഹുജന മുന്നേറ്റമുണ്ടാകണം. അതിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

കോൺഗ്രസ് ഏക സിവിൽകോഡിനെതിരെ നിലപാട് വ്യക്താക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സി.എ.എ വിഷയത്തിൽ ചെയ്തതുപോലെ എല്ലാ പാർട്ടികളുമായും യോജിച്ച് ഏക സിവിൽകോഡിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുന്നി ഐക്യവുമായി സമസ്തക്ക് യോജിപ്പാണ്. ഐക്യത്തിനായി എന്ത് വീട്ടുവീഴ്ചക്കും സമസ്ത തയ്യാറാണ്. ഐക്യ ചർച്ചകൾ മാനദണ്ഡങ്ങൾ പരിഗണിച്ചാവണം. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തും. ഐക്യ ചർച്ചകൾക്ക് മധ്യസ്ഥരുണ്ടായാൽ നല്ലതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സി.ഐ.സി വിഷയം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയേയും പാണക്കാട് കുടുംബത്തെയും തമ്മിൽ അകറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം ചിലരുടെ ശ്രമങ്ങൾ മാത്രമാണ്. മുനവ്വറലി തങ്ങൾ തന്നെ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കി. സാദിഖലി തങ്ങളും നേരത്തെ സമസ്തക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. അവരെല്ലാം എക്കാലവും സമസ്തയുടെ കൂടെ നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story