Quantcast

'സമസ്തയുടെ ശക്തി മനസ്സിലാക്കണം'; ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി തങ്ങൾ

സമസ്ത-ലീ​ഗ് തർക്കം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്ന് എടുത്തുപറഞ്ഞ് ജിഫ്രി തങ്ങൾ മുന്നറിയിപ്പ് നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2024-11-02 15:28:22.0

Published:

2 Nov 2024 3:15 PM GMT

Jifri Thangal reply to Muslim league
X

കോഴിക്കോട്: വിവാദങ്ങൾക്കിടെ ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും ആ രീതിയിൽ പ്രവർത്തിക്കണം. സമസ്ത വലിയ ശക്തിയാണ്, ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങൾ മുന്നറിയിപ്പ് നൽകി. എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ലീഗ്-സമസ്ത തർക്കം രൂക്ഷമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ ഉമർ ഫൈസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ട് മാത്രം പരിഹാരമാവില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സാദിഖലി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ.എം ഷാജിയും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ് എന്ന് എടുത്തുപറഞ്ഞുകൊണ്ട് ജിഫ്രി തങ്ങളുടെ മുന്നറിയിപ്പ്.

TAGS :

Next Story