Quantcast

സ്പീക്കർ എം.ബി. രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി

എ.ബി. രാജേഷിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എന്ന വ്യാജേന സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

MediaOne Logo

Web Desk

  • Published:

    28 Jun 2021 11:29 AM GMT

സ്പീക്കർ എം.ബി. രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി
X

നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടയത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. പ്രവീൺ ബാലചന്ദ്രൻ എന്നയാൾക്കെതിരേ സ്പീക്കർ ഡിജിപിക്ക് പരാതി നൽകി.

എ.ബി. രാജേഷിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എന്ന വ്യാജേന സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പ്രധാനമായും കോട്ടയത്തും പരിസരപ്രദേശത്തുമാണ് തട്ടിപ്പ് നടന്നത്.

ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കർ എം.ബി. രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സ്പീക്കർ തട്ടിപ്പി്‌ന്റെ വിവരമറിഞ്ഞത്. തുടർന്നാണ് സ്പീക്കർ തന്നെ ഡിജിപിക്ക് പരാതി നൽകിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നൽകി. നിരവധി പേരിൽ നിന്ന് പണം തട്ടിയ പ്രതിയുടെ മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

TAGS :

Next Story