Quantcast

ഇത്രയും കാലം പ്രവർത്തിച്ച മീഡിയവണ്‍ സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത്? ജോണ്‍ ബ്രിട്ടാസ്

കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ്

MediaOne Logo

Web Desk

  • Published:

    31 Jan 2022 4:08 PM

ഇത്രയും കാലം പ്രവർത്തിച്ച മീഡിയവണ്‍ സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത്? ജോണ്‍ ബ്രിട്ടാസ്
X

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ഇത് ലംഘിക്കുന്നത്. സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കാരണമായി പറയുന്നത്. ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടപടി എടുക്കുമ്പോൾ അത് സുതാര്യവും നടപടിക്രമത്തിന്റെ പിന്‍ബലത്തിലുമായിരിക്കണമെന്ന് ഐ.ടി -ഇൻഫോർമേഷൻ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഒന്നും വെളിപ്പെടുത്താതെ "സുരക്ഷ" എന്ന് പറഞ്ഞു കൊണ്ട് നടപടി സ്വീകരിക്കുന്നതിനെ സുപ്രീംകോടതിയും തള്ളിപ്പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

TAGS :

Next Story