ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെ: പി.സി ജോർജ്
അഞ്ചുകൊല്ലം മുമ്പെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്നും ജോർജ് പറഞ്ഞു.
തിരുവനന്തപുരം: താൻ ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണെന്ന് പി.സി ജോർജ്. ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടും ക്രൈസ്തവ സഭാ പിതാക്കൻമാരോടും മറ്റു സമുദായ നേതാക്കളോടും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തലയിൽ കൈവെച്ചാണ് അനുഗ്രഹിച്ചത്. അഞ്ചുകൊല്ലം മുമ്പെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്നും ജോർജ് പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപമാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ മണിപ്പൂരിൽ വംശീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷൻമാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ട്. റബർ കർഷകരുടെ പ്രതിസന്ധിയിൽ രണ്ടാഴ്ചക്കകം കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു.
Adjust Story Font
16