കൊലപാതകിക്കൊപ്പം ജീവിക്കാനാവില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ജോളിയുടെ ഭര്‍ത്താവ്
കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളില്‍ പ്രതിയായിരുന്നു ജോളി ജോസഫ്.
കുപ്രസിദ്ധമായ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ജോളിയില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബ കോടതിയില്‍ ഹരജി നല്‍കി. ആറു കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു സക്കറിയ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ഭാര്യയോടൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ഷാജു ഹരജിയില്‍ പറയുന്നു. തന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ജോളി, കേസില്‍ തന്നെയും കുടുക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം 2017 ലാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.
ഇവര്‍ രണ്ടു പേരുടെ മരണങ്ങള്‍ക്ക് പുറമെ, ഇവരുടെ കുടുംബത്തില്‍ നടന്ന ആറു മരണവും കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
2012 ആഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര തുടങ്ങുന്നത്. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16