മകന്റെ വാഹനമിടിച്ച് മരണം; യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും ജോസ് കെ മാണി
ഇടുക്കി: മകന്റെ വാഹനമിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ മാണി. മകൻ കെ.എം മാണി (19) ഓടിച്ച ഇന്നോവയുമായി സ്‌കൂട്ടർ കൂട്ടിയിടിച്ച് മരിച്ച കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരുടെ വീട്ടിൽ വൈകീട്ട് ആറു മണിയോടെ അദ്ദേഹം എത്തിയത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേസിൽ ഏപ്രിൽ പത്തിന് കെ.എം മാണി അറസ്റ്റിലായിരുന്നു. എട്ടാം തിയ്യതി വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ജോസ് കെ. മാണിയുടെ സഹോദരീഭർത്താവാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് 47 വയസുള്ള ഒരാളാണ് എന്നായിരുന്നു എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വാഹനമോടിച്ചത് ജോസ് കെ. മാണിയുടെ മകനാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് കെ.എം മാണിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ. കാർത്തിക് പറഞ്ഞു.
Kerala Congress(M) leader Jose K Mani visited the home of the youth who died after being hit by his son's vehicle.
Adjust Story Font
16