മാധ്യമപ്രവർത്തകൻ അനു സിനു അന്തരിച്ചു
അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു
കൊല്ലം: മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബൈയിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ’ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. ഇൗ നോവലിന് കൈരളി–അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു.
ഷാങ്ഹായ് പാഠപുസ്തകം , എന്റെ തിബത്ത് തുടങ്ങിയ പുസ്തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളിയായിരുന്നു. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1976 ൽ ജനനം. അച്ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി.
1996 മുതൽ പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മംഗളം, ഫ്രീപ്രസ് ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ‘സൺഡേ ഇന്ത്യൻ’ എന്നിവയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് ദുബൈയിൽ പരസ്യമെഴുത്തുകാരനായി പ്രവർത്തിച്ചു. മക്കൾ: അപൂർവ, അനന്യ
Adjust Story Font
16