മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലീം അന്തരിച്ചു
ടെലക്സ് (ബ്യൂറോ ചീഫ്) വീക്ഷണം (സബ് എഡിറ്റര്‍) മംഗളം (കറസ്പോണ്ടന്‍റ്), ജനയുഗം, മലയാള മണ്ണ് (സ്പെഷല്‍ കറസ്പോണ്ടന്‍റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
![മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലീം അന്തരിച്ചു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലീം അന്തരിച്ചു](/images/placeholder.jpg)
കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സലീം അന്തരിച്ചു. എറണാകുളം പ്രസ് ക്ലബ്ബിന്‍റെ മുന്‍ സെക്രട്ടറി, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പി.ആര്‍.ഒ, പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘടനയായ ഐ.എഫ്.ഡബ്ല്യു.ജെ പ്രവര്‍ത്തക സമിതി അംഗം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടെലക്സ് (ബ്യൂറോ ചീഫ്) വീക്ഷണം (സബ് എഡിറ്റര്‍) മംഗളം (കറസ്പോണ്ടന്‍റ്), ജനയുഗം, മലയാള മണ്ണ് (സ്പെഷല്‍ കറസ്പോണ്ടന്‍റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'പാര' രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയുടെ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആയിരുന്നു. അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഖബറടക്കം ഉച്ചയ്ക്ക് രണ്ടിന് പടമുഗൾ ജുമാ മസ്ജിദിൽ നടക്കും.
Next Story
Adjust Story Font
16