Quantcast

കോവിഡ് വാക്‌സിൻ ലഭ്യമാകുന്നവരുടെ മുൻഗണനാപട്ടികയിൽ മാധ്യമപ്രവർത്തകരും

സംസ്ഥാനം വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിനിൽ 3.5 ലക്ഷം ഡോസ് മാത്രമാണ് സംസ്ഥാനത്തെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    10 May 2021 2:31 PM GMT

കോവിഡ് വാക്‌സിൻ ലഭ്യമാകുന്നവരുടെ മുൻഗണനാപട്ടികയിൽ മാധ്യമപ്രവർത്തകരും
X

കോവിഡ് വാക്‌സിൻ ലഭ്യമാകുന്നവരുടെ മുൻഗണനാപട്ടികയിൽ മാധ്യമപ്രവർത്തകരും. ഗുരുതര രോഗം ബാധിച്ചവർ, വാർഡ് തല സമിതിക്കാർ, മാധ്യമപ്രവർത്തകർ, സന്നദ്ധ സേനാഗംങ്ങൾ എന്നിവരുൾപ്പെടുന്ന മുൻഗണനാപട്ടികയിലുള്ളവർക്ക് ആദ്യം വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിനിൽ 3.5 ലക്ഷം ഡോസ് മാത്രമാണ് സംസ്ഥാനത്തെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 27,487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 27.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3231, മലപ്പുറം 3253, തൃശൂര്‍ 3249, എറണാകുളം 2699, കോഴിക്കോട് 2419, പാലക്കാട് 811, കൊല്ലം 2028, ആലപ്പുഴ 1906, കണ്ണൂര്‍ 1617, കോട്ടയം 1589, കാസര്‍ഗോഡ് 886, പത്തനംതിട്ട 415, ഇടുക്കി 407, വയനാട് 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

TAGS :

Next Story